Wednesday, June 18, 2014

 ഓര്‍മ്മപ്പെടുത്തല്‍



നല്ല ചൂട് .. വിയർത്തൊഴുകിയത് ഒരു മിനിറ്റ് കൊണ്ടാ.. ലിഫ്ടിലേക്ക്  കയറുമ്പോ വിയർപ്പ് ഒപ്പിക്കളയാൻ നോക്കി.. പക്ഷെ അതിനു മുമ്പേ മറ്റൊരു ചിന്ത കയറി.. അവനു വിയർക്കുന്നുണ്ടാവുമൊ .. പിന്നെ ലിഫ്റ്റ്‌ പതുക്കെ പോവുന്നെന്നു തോന്നി.. ഫ്ലാറ്റിൽ എത്തിയതെ അവളുടെ വയറിൽ ചെവി വെച്ച് അവനോട് ചോദിച്ചു..

"നിനക്ക് വിയർക്കുന്നുണ്ടൊ?..

ഒരു ചവിട്ട് ...അത് തൊലിപ്പുറത്ത് ഒരു അലയായ്‌ എന്റെ കവിളിൽ കൊണ്ടു..
ഇല്ലാത്ത വേദനയിലും കവിള പൊത്തി ഞാൻ അയ്യോ!!ന്നു കരഞ്ഞു..

അവളും ചിരിച്ചു .. വെറും ചിരിയല്ല..കുലുങ്ങി കുലുങ്ങി... ഇടയിൽ നിർത്തി.. പിന്നെയും തുടർന്ന് ..

ഇതൊരു കാത്തിരിപ്പാ...
അവൻ അല്ലെങ്കിൽ അവൾ എന്നതൊന്നും പ്രശ്നമല്ല.. ഒന്ന് കാണ്ടാൽ മതി എന്നൊരു ആകാംക്ഷ.. ഓരോ അനക്കത്തിലും ഒരു ജീവന്റെ തുടിപ്പ്.. അത് ഞങ്ങൾ ഇരുവരും ചേർന്നതല്ലേ എന്നറിയുമ്പോൾ, അറിയാതെ ഞാൻ അവളിലേക്കൊ അവൾ എന്നിലേക്കോ എത്തുന്നു..

എന്തൊക്കെകാത്തു വെക്കണം..
എന്തൊക്കെ കരുതണം.. അതിനെക്കാളേറെ എങ്ങീനെ ആവും എന്നൊരു ചിന്ത..
ചിലപ്പോ ചലനമറ്റു പേടിപ്പിക്കുംപോലെ, ഹൃദയം നിന്ന് പോവും പോലെ..
ഉറക്കത്തിലും പാതിയുണർവ്വിൽ ഒരു കുഞ്ഞു ചിന്ത ഞാൻ ഇവിടെ ഉണ്ടെന്ന്  ഓര്‍മ്മപ്പെടുത്തല്‍

Wednesday, October 16, 2013

പുച്ഛം!





ഗുരുവിന്റെ ശാപവാക്കുകള്‍ക്ക് മുന്നില്‍ പല്ലിളിച്ചു


കറുക പൂത്ത മണവും,മൂര്‍ച്ചയേറിയ ലോഹകഷണങ്ങളും,
അതിനെ പുണര്‍ന്ന കട്ടപിടിച്ച രക്തവും സതീര്‍ത്യരായി...

ഒരു കവിള്‍ പുകക്ക് വേണ്ടി , സ്വന്തം ചോരയുടെ മടികുത്ത്  പയമായ് നല്‍കി
പാപ ഭാരത്താല്‍ ജന്മം തന്നവര്‍ തൂങ്ങിയാടി...
ചിതകത്തിയെരിയുമ്പോള്‍, കാമം! നായത്തുട്ടെറിഞ്ഞു ചേരി കുടിലില്‍,വിയര്‍ത്ത മാറിന്‍ ചൂടില്‍ ആടിതിമിര്‍ത്തു..

തണുപ്പും ചൂടും സന്ദര്‍ശകരായി...

ശിലയില്‍ നിന്നും വ്രണിത ഹൃദയത്തിലേക്കുള്ള യാത്രതുടങ്ങിയപ്പോള്‍ 

സതീര്ത്യര്‍ തന്ന സമ്മാനം ഒരു ഈയത്തുണ്ട് ,പിന്നെ 
കട്ടപിടിച്ച രക്തവും, മലമൂത്ര ഗന്ധവും..


എന്നിട്ടിപ്പോള്‍..

പുഴുവരിച്ചു പോകുന്ന മാംസത്തിന്റെ മനസമാധാനത്തിനായി ദൈവ സ്തുതി പാടുന്നു..

പുച്ഛം!

Sunday, August 7, 2011

കാത്തിരിപ്പ്‌



കലങ്ങള്‍ കലെയാകുമ്പോള്‍...
രോരുമറിയാതെ നീ പാടുമ്പോള്‍....
കാതങ്ങളിപ്പുറം ഞാന്‍ പാട്ടുകേ
കേട്ടു കൊണ്ടേയിരിക്കും...








Saturday, November 13, 2010


ആ സമയങ്ങളിലെതോ ഒരു നിമിഷത്തില്‍ നിന്‍ കണ്ണുകളില്‍ എന്‍ കണ്ണുകളുടക്കി..
എനിക്ക് എന്നിലെ മുഴുവന്‍ സ്നേഹത്തോടെ നിന്നെ നോക്കുവാന്‍ ആദ്യമാദ്യം കഴിഞ്ഞില്ല...
പക്ഷെ...
ഓരോ നിമിഷം കഴിയുന്തോറും എന്‍ ഹൃദയം എന്തിനോ വല്ലാതെ മിടിക്കുകയായിരുന്നു..
ഏതോ മുജ്ജന്മ സുകൃതം പോലെയായിരുന്നു നമ്മുടെ ആദ്യസമാഗമം...
ആദ്യകഴ്ചയില്‍ത്തന്നെ നിന്‍ മുഖം എവിടെയോ കണ്ടു മറന്നത് പോലെയായിരുന്നു...

Saturday, July 3, 2010

വായിനോക്കി..






കുറെ നാളായി ഇതേ ഇരിപ്പ് തുടങ്ങിയിട്ട്..
ഹേ സുന്ദരിമാരെ !!!
ഇനി എങ്കിലും ഒന്ന് മൈന്‍ഡ് ചെയ്തൂടെ...