Wednesday, October 16, 2013

പുച്ഛം!





ഗുരുവിന്റെ ശാപവാക്കുകള്‍ക്ക് മുന്നില്‍ പല്ലിളിച്ചു


കറുക പൂത്ത മണവും,മൂര്‍ച്ചയേറിയ ലോഹകഷണങ്ങളും,
അതിനെ പുണര്‍ന്ന കട്ടപിടിച്ച രക്തവും സതീര്‍ത്യരായി...

ഒരു കവിള്‍ പുകക്ക് വേണ്ടി , സ്വന്തം ചോരയുടെ മടികുത്ത്  പയമായ് നല്‍കി
പാപ ഭാരത്താല്‍ ജന്മം തന്നവര്‍ തൂങ്ങിയാടി...
ചിതകത്തിയെരിയുമ്പോള്‍, കാമം! നായത്തുട്ടെറിഞ്ഞു ചേരി കുടിലില്‍,വിയര്‍ത്ത മാറിന്‍ ചൂടില്‍ ആടിതിമിര്‍ത്തു..

തണുപ്പും ചൂടും സന്ദര്‍ശകരായി...

ശിലയില്‍ നിന്നും വ്രണിത ഹൃദയത്തിലേക്കുള്ള യാത്രതുടങ്ങിയപ്പോള്‍ 

സതീര്ത്യര്‍ തന്ന സമ്മാനം ഒരു ഈയത്തുണ്ട് ,പിന്നെ 
കട്ടപിടിച്ച രക്തവും, മലമൂത്ര ഗന്ധവും..


എന്നിട്ടിപ്പോള്‍..

പുഴുവരിച്ചു പോകുന്ന മാംസത്തിന്റെ മനസമാധാനത്തിനായി ദൈവ സ്തുതി പാടുന്നു..

പുച്ഛം!